പുതുമയുള്ള യാത്ര

യാത്രകൾ എന്നും പ്രിയപ്പെട്ടതാണ്. കാരണം അവ ഓരോന്നും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകുന്നത്. അത്തരം ഒരു യാത്രയായിരുന്നു ഇന്നത്തേതു൦. ഗുരു ഗോപിനാഥ് ഡാൻസ് മ്യുസിയം ഇന്ന് എനിക്കു മുന്നിൽ തുറന്നു തന്നത് കലയുടെ പുതിയ ഒരു ലോകമാണ് . ഇവിടേ എത്തിയപ്പോൾ ആദ്യം നമ്മെ സ്വീകരിച്ചത് ഭരതമുനിയുടെ ഭീമൻ ശിലയായിരുന്നു. സമാധാനപരമായ അന്തരീക്ഷം.  അധ്യാപികയായ സ്റ്റീന രാജ് കേരള നടനത്തെ  കുറിച്ച് പറഞ്ഞുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. 
അതിനുശേഷം അധ്യാപികയായ നൃത്ത ഭരതനാട്യത്തെ കുറിച്ച് പറഞ്ഞു തരുകയും അടവുകൾ പഠിപ്പിക്കുകയും ചെയ്തു. 

വിശാലമായ കലയുടെ മ്യൂസിയം ഞങ്ങൾക്ക് വേണ്ടി തുറന്നു  തന്നു. പല തരത്തിലുള്ള ശിലകളാലു൦ പ്രതിമകളാലു൦ മനോഹരമായ ഒരിടം. എല്ലാ ഭാഗത്തും പല കലാരൂപങ്ങളുടെ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. അവയെല്ലാം ചുറ്റി കണ്ടതിനുശേഷം തെയ്യം എന്ന കലാരൂപത്തെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു. 
 ചുരുക്കിപ്പറഞ്ഞാൽ കലയുടെ കലവറ തന്നെയായിരുന്നു അത്. 

Comments

Popular posts from this blog

സഞ്ചാരി Trip no 3

Inauguration of THEO PRESS 2K22