അതിനുശേഷം അധ്യാപികയായ നൃത്ത ഭരതനാട്യത്തെ കുറിച്ച് പറഞ്ഞു തരുകയും അടവുകൾ പഠിപ്പിക്കുകയും ചെയ്തു.
വിശാലമായ കലയുടെ മ്യൂസിയം ഞങ്ങൾക്ക് വേണ്ടി തുറന്നു തന്നു. പല തരത്തിലുള്ള ശിലകളാലു൦ പ്രതിമകളാലു൦ മനോഹരമായ ഒരിടം. എല്ലാ ഭാഗത്തും പല കലാരൂപങ്ങളുടെ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. അവയെല്ലാം ചുറ്റി കണ്ടതിനുശേഷം തെയ്യം എന്ന കലാരൂപത്തെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു.
ചുരുക്കിപ്പറഞ്ഞാൽ കലയുടെ കലവറ തന്നെയായിരുന്നു അത്.