Posts

സഞ്ചാരി Trip no 3

Image
അങ്ങനെ സഞ്ചാരികളുടെ മൂന്നാമത്തെ യാത്രയും കഴിഞ്ഞു😇. സമയത്തിനു വളരെ പ്രാധാന്യം കൊടുക്കുന്ന ആൾക്കാർ ആയതുകൊണ്ടുതന്നെ 10 അരയ്ക്ക് എത്താൻ പറഞ്ഞപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ 11 അരയ്ക്ക് തന്നെ എല്ലാവരും എത്തി 😌.Happy land ലേക്കാണ്  നമ്മൾ യാത്ര തിരിച്ചത്. അയ്യേ..Happylandൽ  എന്തുണ്ട് കാണാൻ എന്നു ചോദിക്കുന്നവരോട് ഒരു കുഞ്ഞ് യാത്രയിലും സന്തോഷത്തിന്റ വലിയ ലോകം കണ്ടെത്തുന്ന ഞങ്ങൾക്ക് എല്ലാ യാത്രകളും പ്രിയപ്പെട്ടതാണ്💞 എന്നു മാത്രം.ഈ യാത്രയിൽ കൂടെ ദീപയുടെ കുഞ്ഞുമുണ്ടായിരുന്നു .സ്ഥലത്ത് എത്തിയ ഉടനെ ആദ്യം കണ്ടത് ഗോപികയുടെ അമ്മയെയാണ്. ഈ യാത്രയ്ക്ക്  food ഉൾപ്പെടെ എല്ലാ കാര്യത്തിലും കൂടെ നിന്നത് അമ്മയാണ് 💖. Ticket എടുത്ത ഞങ്ങൾ ആദ്യം dry rides ൽ കയറി👯‍♂️💃🕺. ആദ്യത്തെ രണ്ടു rideൽ കയറിയ ഗോപിക വാള് വച്ച് കീഴടങ്ങി🤮🥴. പക്ഷേ വാളൊന്നു൦ തനികൊരു പുത്തരി അല്ലെന്നും😏 വാള് വച്ചാലും താൻ കീഴടങ്ങില്ല എന്ന് ഉറപ്പിച്ച അക്ക അടുത്ത rideലു൦ കയറി തൻ്റെ കഴിവ് തെളിയിച്ചു💪. Dry rides എല്ലാം കയറി ഇറങ്ങിയ ഞങ്ങൾ നേരെ ഫുഡ് കഴിക്കാൻ ഇറങ്ങി🥘🍹🍨 . Chicken biriyani, egg biriyani, veg biriyani ഇവ മൂന്നും ആയിരുന്നു ഞങ്ങള

പുതുമയുള്ള യാത്ര

Image
യാത്രകൾ എന്നും പ്രിയപ്പെട്ടതാണ്. കാരണം അവ ഓരോന്നും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകുന്നത്. അത്തരം ഒരു യാത്രയായിരുന്നു ഇന്നത്തേതു൦. ഗുരു ഗോപിനാഥ് ഡാൻസ് മ്യുസിയം ഇന്ന് എനിക്കു മുന്നിൽ തുറന്നു തന്നത് കലയുടെ പുതിയ ഒരു ലോകമാണ് . ഇവിടേ എത്തിയപ്പോൾ ആദ്യം നമ്മെ സ്വീകരിച്ചത് ഭരതമുനിയുടെ ഭീമൻ ശിലയായിരുന്നു. സമാധാനപരമായ അന്തരീക്ഷം.  അധ്യാപികയായ സ്റ്റീന രാജ് കേരള നടനത്തെ  കുറിച്ച് പറഞ്ഞുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്.  അതിനുശേഷം അധ്യാപികയായ നൃത്ത ഭരതനാട്യത്തെ കുറിച്ച് പറഞ്ഞു തരുകയും അടവുകൾ പഠിപ്പിക്കുകയും ചെയ്തു.  വിശാലമായ കലയുടെ മ്യൂസിയം ഞങ്ങൾക്ക് വേണ്ടി തുറന്നു  തന്നു. പല തരത്തിലുള്ള ശിലകളാലു൦ പ്രതിമകളാലു൦ മനോഹരമായ ഒരിടം. എല്ലാ ഭാഗത്തും പല കലാരൂപങ്ങളുടെ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. അവയെല്ലാം ചുറ്റി കണ്ടതിനുശേഷം തെയ്യം എന്ന കലാരൂപത്തെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു.   ചുരുക്കിപ്പറഞ്ഞാൽ  കലയുടെ കലവറ തന്നെയായിരുന്നു അത്. 

പുതിയ ചുവടുകൾ

Image
എന്റെ ആഗ്രഹത്തിലേക്കുള്ള പുതിയ ചുവടുവെപ്പ്  ആയിരുന്നു ഇന്ന്. പുതിയ കലാലയം പുതിയ മുഖങ്ങൾ. ഇനി എന്നും കണ്ടു പരിചിതമാകു൦.     

Inauguration of THEO PRESS 2K22

Image
ഇന്ന് Theo press 2k22 ഉദ്ഘാടനമായിരുന്നു.  ദൂരദർശൻ കേന്ദ്രയിലേ സീനിയർ ന്യൂസ് റീഡർ സി ജെ വാഹിദ് ചെങ്ങപള്ളിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ന്യൂസ് റീഡർ എന്ന മേഖലയിൽ മാത്രമല്ല മറ്റു പല മേഖലയിലും അദ്ദേഹം തന്റെ കൈയ്യൊപ്പ് പതിപ്പിച്ചു.  വളരെ അത്ഭുതകരമായ രീതിയിൽ മുൻ ന്യൂസ് റീഡർമാരേയു൦ പഴയ നടന്മാരേയു൦ അനുകരിച്ച് സദസ്സിന്റെ കൈയ്യടി നേടി👏. എനിക്ക് വളരെ നല്ല ഒരു അനുഭവമായിരുന്നു😻. Just loved it😇